![Sinusitis Symptoms And Treatments ,sinisitis remedies, sinusitis symptoms, sinusitis treatment, ayurvedic medicine for sinus, Kerala ayurvedam, http://goodtipforhealthyskin.blogspot.com/2015/12/sinusitis-symptoms-and-treatments.html](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsGPnyLSJyBl8kmh0KB0BvnQ8jMnrgRL8cf6OZNGNDTWqKrT3sJe4Lr8pDjrYgzW3VONTfH5efIKPo_aBXXfU21FOhWJmDi6nEpuBjddCdvqgaeK9nAFyYW0tV_ywF6jk25txaWiLhG9WU/s400/headache.jpg)
തലയോടിനുള്ളിലെ വായുനിറഞ്ഞ നാസികയുടെ പുറംഭാഗത്തുള്ള അറകളായ സൈനസുകൾക്ക് നാസികയുമായി വളരെയധികം ബന്ധമുണ്ട്. സൈനസുകൾക്ക് പല കാരണങ്ങളാലുണ്ടാകുന്ന വീക്കമാണ്സൈനുസൈററിസ്.ആയുർവേദപ്രകാരം സൈനുസൈററിസ് പീനസം അഥവാ പ്രതിശായം എന്ന പേരിലറിയപ്പെടുന്നു തുടർച്ചയായുള്ള തുമ്മൽ, മൂക്കിൽ നിന്ന് വെള്ളമൊഴുകൽ നാസദ്വാരങ്ങൾ അടയൂക തലവേദന ഇവയാണ് സൈനു സൈറ്റി സിൻ്റെ പ്രധാന ലക്ഷണങ്ങൾ. ജലദോഷമായി തുടങ്ങുന്ന ഈ അസുഖം ചിലസമയങ്ങളിൽ രോഗിക്ക് ശ്വാസതടസം ഉണ്ടാക്കുകയും അത് ശബ്ദത്തെ തടസപ്പെടുത്തുകയും ചെയ്യും. അലർജ്ജിയാണ് പ്രധാനകാരണമായി പറയപ്പെടുന്നത് മൃഗങ്ങളുടെ രോമം, പൂക്കൾ, പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, പൗഡറുകൾ, പുക, എന്നിവ രോഗബാധ കൂട്ടാൻ സാധ്യതയുള്ളതിനാൽ ഇവയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടത് ആവശ്യമാണ്. വേണ്ട രീതിയിലുള്ള ആഹാരവിഹാരങ്ങൾ പാലിക്കാതിരിക്കുന്നത് ഈ രോഗത്തിന് കാരണമായിതീരുന്നു. വറുത്തതും അന്നജം വർദ്ധിച്ചതുമായ ആഹാരം രോഗി ഉപേക്ഷിക്കണം. ഉപ്പു കൂടുതലായാൽ കോശങ്ങളിൽ ജലാംശം നിറയാനും അതുമൂലം ശരീരത്തിൽ നിന്ന് കാത്സ്യം കുറയാനും ഇത് കാരണമാകുന്നു കൃത്രിമ ബേക്കറി സാധനങ്ങൾ ഉപേക്ഷിക്കുക ഉപ്പ് കുറക്കുക, മസാലകൾ ചേർത്തതും അതിയായ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.മത്സ്യമാംസാദികൾ ഉപേക്ഷിച്ച് പച്ചക്കറികൾ, ഇലക്കറികൾഎന്നിവ ഭക്ഷണത്തിൽ ചേർക്കുക. ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി മറ്റു പഴവർഗ്ഗങ്ങൾ പാൽ എന്നിവ ഉപയോഗിക്കാം ദിവസവും കുറച്ചു സമയം നീരാവിശ്വസിക്കുന്നത് ഇത്തരം രോഗികൾക്ക് നല്ലതാണ്. ഉഗ്രതയേറിയ സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധം ഉണ്ടാക്കുന്ന വസ്തുക്കൾ മുതലായവ പാടെ വർജ്ജിക്കേണ്ടതാണ്.
No comments