Beauty Tips For Beautiful Hair

മുടിയഴകിന് ഒരു വ്യക്തി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലാണ് ധാരാളമായി പഴങ്ങളും പച്ചക്കറി കളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും സുഗന്ധവ്യഞ്ജന ഭക്ഷണങ്ങൾ ഒഴിവാക്കുകയുമാണ് ഉത്തമം മഞ്ഞൾ, കുരുമുളക്, ജീരകം തുടങ്ങിയവ മുടിയഴകിന് ഉപയോഗിക്കാവുന്നതാണ് എന്നാൽ ഇവയുടെ അധികമായുള്ള ഉപയോഗം ശരീരത്തിൻ്റെ ഇതര ഭാഗങ്ങളിൽ ഹാനീകരമാണ് നനഞ്ഞ മുടിയിൽ ചീപ്പ് ഉപയോഗിക്കുന്നത് മുടി കൊഴിയുന്നതിനു് ഇടയാക്കും കിടക്കുന്നതിനു മുമ്പ് മുടി ചീകുന്നത് നല്ലതാണ് കാരണം രാത്രിയിലാണ് മുടി അധികം വളരുന്നത് മുടി ചീകുന്നതിലൂടെ തലയിലെ രക്തയോട്ടം വർദ്ധിക്കുകയും അതുവഴി വേഗത്തിലുള്ള മുടിയുടെ വളർച്ച സാധ്യമാവുകയും ചെയ്യുന്നു ആരോഗ്യമുള്ള തലമുടിക്ക് എറ്റവും അത്യാവശ്യമുള്ള 'ഘടകമാണ് പോഷക സമ്പുഷ്ടമായ ആഹാരം ശരീരത്തിൻ്റെ ആരോഗ്യത്തെ ആശ്രയിച്ചായിരിക്കും തലമുടിയുടെ ആരോഗ്യം തലമുടി സംരക്ഷണത്തിനുള്ള മാർഗ്ഗങ്ങൾ 1 ഒലിവെണ്ണ കൊണ്ടുള്ള തലമുടിക്കൂട്ട്: - അഞ്ച് കരണ്ടി ഒലിവെണ്ണ രണ്ട് മുട്ടയും ചേർത്ത് കലക്കി നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കൂ ക നനയാത്ത പേപ്പർ കൊണ്ട് മുടി നന്നായി പൊതിഞ്ഞ് വെച്ച് 15 മിനിറ്റുകൾക്ക് ശേഷം കഴുകികളയുക 2 തേനും ഒലിവെണ്ണയും കൊണ്ടുള്ള കൂട്ട്:- രണ്ട് കരണ്ടിതേനും രണ്ട് കരണ്ടി ഒലിവെണ്ണയും ചേർത്ത് നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കുക നനയാത്ത പേപ്പർ കൊണ്ട് മുടി പൊതിഞ്ഞുവെച്ച് 15 മിനിറ്റുകൾക്ക് ശേഷം താളി ഉപയോഗിച്ച് നന്നായി കഴുകികളയുക 3 നാരങ്ങാനീരുകൊണ്ടുള്ള കൂട്ട്:- മുടിയിൽ താളിതേച്ചതിനു ശേഷം ഒരു കപ്പ് ശുദ്ധമായ നാരങ്ങനീ രോ, വിനാഗിരിയോ കൊണ്ട് തേച്ചു പിടിപ്പിക്കുക അതിനു ശേഷം വെള്ളമൊഴിച്ച് കഴുകുക ഈ രീതി കുറഞ്ഞത് 2 ആഴ്ച്ചകഴിഞ്ഞേ ആവർത്തിക്കാൻ പാടുള്ളൂ 4 ഉലുവ കൊണ്ടുള്ള കൂട്ട്:- ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ച് തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക ഇത് താരൻ മുടികൊഴിച്ചിൽ കട്ടി കുറഞ്ഞ മുടി, കഷണ്ടി, മുടി പൊട്ടൽ തുടങ്ങിയ കേശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ് 5 നേന്ത്രക്കായ് കൂട്ട്: - വിളഞ്ഞ ഒരു നേന്ത്രക്കായ് ഉടച്ച് 5-8 തുള്ളി ബദാം എണ്ണ ചേർത്ത് മുടിയിൽ പുരട്ടി നന്നായി തേച്ചു പിടിപ്പിക്കുക 15 മിനിറ്റുകൾക്ക് ശേഷം താളി ഉപയോഗിച്ച് കഴുകികളയുക
beauty tips for healthy hair,hair growth tips,tips for increase hair growth,home remedies for grow hair faster

1 comment

I'm Extremely Pleased With this information!! Please do some note regarding the kerala ayurveda centre singapore That would be soo Helpfull....

Balas